പാലക്കാട് : വാളയാറിൽ വൻ കുഴൽപ്പണ വേട്ട. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ വാഹന പരിശോധനയിൽ അലിയാർ, മീതിയാൻ കുഞ്ഞ് ആലുവ എന്നിവരിൽ നിന്നും ഒന്നേമുക്കാൽ കോടി കുഴൽപ്പണം പിടികൂടി.
ബോർഡർ കേന്ദ്രീകരിച്ച് പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രത്തിന്റെ നിർദ്ധേശ പ്രകാരം നർ കോടിക് ഡി വൈ എസ് പി യുടെ ചാർജ്ജുള്ള SB Dysp കൃഷ്ണന്റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് . കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്കാണ് പണം കൊണ്ടുപോവുന്നത് എന്ന് പ്രതി പോലീസിനോട് പറഞ്ഞു. പച്ചക്കറി കയറ്റുന്ന മിനി പിക്കപ്പ് വാഹനത്തിലാണ് ഒളിപ്പിച്ച നിലയിൽ രണ്ട് ബാഗുകളിലായി പണം കൊണ്ടുവന്നത്
വാളയാർ ഇൻസ്പെക്ടർ ലിബി, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ മാരായ ജയകുമാർ വി , സുനിൽകുമാർ TR, Scp0 വിജയാനന്ദ്, CP0 മാരായ ഷാജഹാൻ H, രാജീദ്.ആർ, ഡോഗ് ബെറ്റി, രാജീവ് . Av, Dvr പ്രിൻസ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്
