കൊട്ടാരക്കര : അപകട തുരുത്തായ ഒരു കൊടും വളവാണ് കിഴക്കേത്തെരുവ് മലങ്കര കത്തോലിക്ക ദേവാലയത്തിന് സമീപം. ദിവസവും അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ് വളരെ വേഗതയിൽ വാഹനങ്ങൾ പോകുന്ന കൊല്ലം-പുനലൂർ നാഷൺ ഹൈവേ ( ചെങ്കോട്ട റോഡ്) ആണ്. എതിർ വശത്തുനിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയുന്നില്ല. സ്കൂൾ കുട്ടികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡ് ആണ് ഇത്. റോഡിന് മതിയായ വീതിയില്ല .റോഡിൻ്റെ രണ്ടു വശങ്ങളും ടൈൽസ് പാകി വീതി കൂട്ടി നടപ്പാത ഉണ്ടാക്കണം, വേഗത കുറയ്ക്കാനുള്ള സിഗ്നലുകൾ സ്ഥാപിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
