കൊട്ടാരക്കര : കോവിഡ്-19 മായി ബന്ധപ്പെട്ട് കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാ വ്യാപാരസ്ഥാപനങ്ങളിലും കൊല്ലം റൂറൽ പോലീസിന്റെ നോട്ടീസ് പതിക്കാൻ നടപടി തുടങ്ങി.

വ്യാപാരസ്ഥാപനങ്ങളിൽ എത്തുന്ന ഉപഭോക്താക്കൾ സ്വീകരിക്കേണ്ടുന്ന സുരക്ഷ മാർഗങ്ങളെക്കുറിച്ചും വ്യാപാരികൾ എടുക്കേണ്ടുന്ന മുൻകരുതലുകളെക്കുറിച്ചും ബോധവാന്മാരാക്കാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്രദർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ് കർശന നിർദ്ദേശം നൽകി