കൊട്ടാരക്കര : കൊട്ടാരക്കരയിൽ സമ്പർക്കത്തിലൂടെ കോവിഡ് , അതീവ ജാഗ്രതയിൽ കൊട്ടാരക്കര സ്വദേശികൾ. പുലമൺ ജംഗ്ഷനിലെ മൊബൈൽ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും മേലില സ്വദേശിയായ 89 കാരനുമാണ് രോഗം സ്ഥിതീകരിച്ചത് . കൊട്ടാരക്കര പുലമണ്‍ സ്വദേശി ജൂണ്‍ 23 ന് മൂത്രാശയ സംബന്ധമായ അസുഖം ഉണ്ടാവുകയും 24 ന് മകളും മഹാരാഷ്ട്രയില്‍ നിന്നും എത്തി ക്വാറന്റയിന്‍ പൂര്‍ത്തിയാക്കിയ സ്രവ പരിശോധന നടത്തി നെഗറ്റീവായ ബന്ധുവുമായി ഗോകുലം മെഡിക്കല്‍ കോളജ് ഒ. പി സന്ദര്‍ശിച്ചു. കണ്സട്ടിംഗിന് ശേഷം തിരികെ വീട്ടിലെത്തി. 29 ന് വീണ്ടും ഗോകുലം മെഡിക്കല്‍ കോളജ് ഒ പി യില്‍ സന്ദര്‍ശനം നടത്തി തിരികെ വീട്ടിലെത്തി. 30 ന് പനിയും ചുമയും കാരണം വൈകുന്നേരം ഏഴിന് കൊട്ടാരക്കര പുലമണിലെ സ്വകാര്യ ആശുപത്രി സന്ദര്‍ശിച്ചു. ജൂലൈ ഒന്നിന് വീണ്ടും ഗോകുലം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ഐ സി യു വിലാക്കുകയും ചെയ്തു. സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം കൊട്ടാരക്കരയിലെ കടകളിലും കുന്നിക്കോട്ട് ബേക്കറിയും സന്ദര്‍ശിക്കുക പതിവായിരുന്നു.
നീണ്ടകര സ്വദേശി പുലമണ്‍ ജംഗ്ഷനില്‍ കട നടത്തുന്ന വ്യക്തിയാണ്. എല്ലാ ദിവസവും ബൈക്കിലാണ് പോയിവരുന്നത്. പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംശയത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ സ്രവം നല്കി. പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
