വയനാട് ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി രാഹുല്‍ ഗാന്ധി എം.പി 175 ടി.വി സെറ്റുകള്‍ കൂടി കൈമാറി. എം.പിയെ പ്രതിനിധീകരിച്ച് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എയാണ് ജില്ലാ ഭരണകൂടത്തിന് ടി.വികള്‍ നല്‍കിയത്. ആദ്യഘട്ടത്തില്‍ 50 ടി.വികള്‍ നല്‍കിയിരുന്നു. ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ തിരഞ്ഞെടുത്ത ക്ലബ്ബുകള്‍, വായനശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ടി.വി സ്ഥാപിക്കുന്നത്. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ടി.വി ആവശ്യമായ കുട്ടികളുടെ എണ്ണം ശേഖരിച്ച് അനുയോജ്യമായ കേന്ദ്രങ്ങള്‍ കണ്ടെത്തിയാണ് ഇവ എത്തിക്കുന്നത്.
