പട്ടാമ്പി : മഹിളാ പ്രധാൻ ഏജന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വിവിധ തപാൽ ഓഫീസുകളുടെ മുന്നിൽ സമരം നടന്നത്. മേലെ പട്ടാമ്പി തപാൽ ഓഫീസിൻ്റെ മുന്നിൽ നടന്ന ധർണ്ണയിൽ എൻ.പി.രാഗിണി, കെ.കെ.ഉമാദേവി, പി.കെ.തങ്കമണി, കെ.എം.ഉമാദേവി, രജിത എന്നിവർ പങ്കെടുത്തു. തൃത്താല പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം സി.പി.എം ഏരിയ സെന്റർ അംഗം കെ. പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ലീലാഭായി അധ്യക്ഷത വഹിച്ചു. സുജാത, ശ്രീദേവി, സുധ, ഷീജ എന്നിവർ നേതൃത്വം നൽകി. വിളയൂർ പോസ്റ്റോഫീസിനു മുന്നിൽ ധർണ്ണ ടി.ഷാജി ഉദ്ഘാടനം ചെയ്തു. എം.സുലോചന അദ്ധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗം എം.കെ.ബേബി ഗിരിജ, പി.രാധാമണി എന്നിവർ സംസാരിച്ചു.
