പാലക്കാട് : ചൈനീസ് കൊവിഡ് പ്രതിരോധ ചികിത്സ ഉപകരണങ്ങള്‍ക്ക് വരവ് നിലച്ചതോടെ ഇതിനെ മറികടക്കാന്‍ കഞ്ചിക്കോട് വ്യവസായമേഖയില്‍ ഇത്തരം ഉപകരണങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി കഞ്ചിക്കോട് ഇന്സ്ട്രറീസ് ഫോറം അഭിപ്രായപ്പെട്ടു. വൈറസ് ബാധ വ്യാപകമായാല്‍ ക്ഷാമമുണ്ടായേക്കാവുന്ന ജീവന് രക്ഷ ഉപകരണങ്ങളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും നിര്‍മാണം സര്‍ക്കാറിന്റെ നിര്‍ദേശമനുസരിച്ചാണ് കഞ്ചിക്കോട് ഇന്സ്ട്രറീസ് ഫോറം ദൗത്യം ഏറ്റെടുത്തത്. റെസ്പിറേറ്റര്‍ കം വെന്റിലേറ്ററിന്റെ നിര്മാണപ്രരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണ്. കഞിക്കോട് വ്യവസായ ഫോറത്തിന്റെ കീഴിലുള്ള 12 സ്ഥാപനളുടെ ടെ ക്ലസറ്ററിനാണ് നിര്‍മാണ ചുമതല നല്‍കിയിരിക്കുന്നത്.കൊച്ചിന് ഫാബ് ലാബ് രൂപം നല്കിയ ഡിസൈന്‍ പ്രകാരം ഇവയുടെ തയ്യാറാക്കിയ ഇവ ആശുപത്രികളുടെയും വിദ്ഗധ ഡോക്ടര്‍മാരുടെയും സഹകണത്തോടെ പരീക്ഷിക്കും. തുടര്‍ന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വ്യവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. രോഗികളെ പരിചരിക്കുന്നവരുും രോഗികളും ധരിക്കുന്ന എന്‍ മാസ്ക 95 മാസ്ക്കുകളുടെ നിര്‍മണവും പരീക്ഷണഘട്ടത്തിലാണ്. സംസ്ഥാന ഐ ടി വകുപ്പിന് കീഴില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കൊച്ചി സൂപ്പര്ലാബും വി എച്ച് എസ് സിയും ചേര്‍ന്നാണ് ഡിസൈനര്‍ തയ്യാറാക്കുന്നത്. നിലവില്‍ ആശുപത്രികളില്‍ സജ്ജീകരിക്കുന്ന വെന്റിലേറ്ററിന് വന്‍ തുക നിര്‍മാണ ചെലവ് വരും. എന്നാല്‍ കൊവിഡ് 19 സഹാചര്യത്തില്‍ മാത്രമാണ് നിര്‍മാണമെന്നതിനാല്‍ പരമാവധി ചെലവ് കുറക്കാനാണ് ഉദ്ദേശിക്കുന്നത്. കൊവിഡിന്റെ പ്രരംഭഘട്ടത്തില്‍ മുഖാവരണത്തിന് ക്ഷാമം നേരിട്ടപ്പോള്‍ കഞ്ചിക്കോട് ഇന്സ്ട്രറീസ് ഫോറം മുഖാവരണങ്ങള്‍ നിര്‍മിച്ച് അത്യാവശ്യ സേവനം നടക്കുന്നവര്‍ക്ക് മാത്രമല്ല ജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു. ഇതിന് പുറമെ വിവിധ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പങ്കാളികളായി മുന്‍നിരയിലുണ്ടായിരുന്നുവെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. കൊവിഡിന് മുമ്പ് തന്നെ കഞ്ചിക്കോട് വ്യവസായിക മേഖലയില്‍ പ്രതിസന്ധിയുണ്ടായിരുന്നുവെങ്കിലും സമ്പൂര്‍ണ്ണ അടച്ചിലുടെ പൂര്‍ണ്ണതയിലെത്തി. ഈ പ്രതിസന്ധി ചുരുങ്ങിയ കാലയളവിനുള്ളില്‍ പരിഹരിക്കാന്‍ കഴിയും. അതേ സമയം ചൈനീസ് നിരോധത്തിലൂടെ അസംസ്കൃത വസ്തുക്കളുടെയും യന്ത്രസാമഗ്രികളുടെ വരവ് നിലച്ചത് കഞ്ചിക്കോട് മേഖലയുടെ പ്രവര്‍ത്തനത്തിന് തടസ്സമായിരിക്കുകയാണ്. ഇത്തരം വസ്തുക്കള്‍ രാജ്യത്തിനകത്ത് തന്നെ നിര്‍മിച്ച് ലഭ്യമാക്കാത്ത പക്ഷം പ്രത്യാഘാതം വലുതായിരിക്കും. പത്രസമ്മേളനത്തില്‍ ഫോറം പ്രസിഡന്റ് കെ പി ഖാലിദ്, ജനറല്‍ സെക്രട്ടറി കിരണ്‍കുമാര്‍ പങ്കെടുത്തു
