തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തുടർച്ചയായി 13-ാം ദിവസമാണ് കേരളത്തിൽ കോവിഡ് പോസിറ്റീവ് കേസുകൾ 100 കടക്കുന്നത്. ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 131 ആണ്. വിദേശത്തു നിന്ന് എത്തിയ 86 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 81 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചത് 13 പേർക്ക്. കോവിഡ് പ്രതിരോധത്തിനായി മുന്നിൽ നിൽക്കുന്ന എല്ലാ ഡോക്ടർമാരെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.
