നെടുവത്തൂർ : എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനത്തിൻ്റെ നിറവിൽ നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻ്ററി സ്കൂൾ.96 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാ കുട്ടികളും വിജയിച്ചു. 11 പേർക്ക് മുഴുവൻ വിഷയത്തിലും A+ ലഭിച്ചു. 6 പേർക്ക് 9 A+ ഉം ലഭിച്ചിട്ടുണ്ട്. സാധാരണ കുടുംബാന്തരീക്ഷത്തിൽ നിന്നുള്ള കുട്ടികളാണ് അഭിനാർഹമായ വിജയ കിരീടം ചൂടിയത്. തുടർച്ചയായ ടെസ്റ്റ് പേപ്പറുകൾ,ഈവനിംഗ് ക്ലാസ്, നിരന്തര മൂല്യനിർണ്ണയം തുടങ്ങിയവയാണ് ഈ വിദ്യാലയത്തെ ഉന്നത വിജയത്തിനർഹമാക്കിയത്.
