കുളത്തൂപ്പുഴ : സാം നഗറിൽ ആനക്കുഴി ഭാഗത്ത് വച്ച് നടന്ന ടെലിഫിലിം നിർമ്മാണത്തെ എതിർത്ത വാദിയായ തിങ്കൾ കരിക്കം വില്ലേജിൽ സാം നഗറിൽ കുഴിവിളകരിക്കം വീട്ടിൽ ഉസ്മാൻ മകൻ സക്കീർ ( 40 )നെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതികളായ കുളത്തൂപ്പുഴ, ആനക്കുഴി, സാം നഗർ, ചരുവിള പുത്തൻ വീട്ടിൽ അൻസാരി മകൻ അൻസൽ (24) കുളത്തൂപ്പുഴ, സാം നഗർ, ഷെമി മൻസിലിൽ റഷീദ് സാമി മകൻ മുഹമ്മദ് ഷാഫി (24) കുളത്തൂപ്പുഴ, സാം നഗർ,അസ്ലാം മൻസിലിൽ അഷറഫ് മകൻ അഷറഫ് മകൻ വയസ്സുള്ള മുഹമ്മദ് അസ്ലം (27) കുളത്തൂപ്പുഴ, സാം നഗർ,തെമ്മെൽ വീട്ടിൽ അലാവുദ്ദീൻ മകൻ മുഹമ്മദ് റാഫി (28 ) കുളത്തൂപ്പുഴ, സാം നഗർ,ആനക്കുഴി സിനോജ് ഭവനിൽ, ചെല്ലപ്പൻ മകൻ മനോജ് (29) ഇപ്പോൾ സാം നഗറിൽ താമസിച്ച് വരുന്ന കുളത്തൂപ്പുഴ കൈതക്കാട് കുന്നുംപുറം ഷാനി മൻസിലിൽ റഷീദ് മകൻ ഷാഫി(40 ) എന്നിവരാണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. കുളത്തൂപ്പുഴ എസ്.ഐ. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്.
