ചടയമംഗംലം : പുലിക്കോട് സ്വദേശിനിയായ 15 വയസ്സുകാരിയെ കടത്തിക്കൊണ്ട് പോയി പീഢനത്തിനിരയാക്കിയ കേസിലെ പ്രതികളായ നാവായിക്കുളം, കുടവൂർ, ഡീസന്റ് മുക്കിൽ, മരുക്കുളം വീട്ടിൽ മനീഷ്(19), ചാത്തന്നൂർ മീനാട് കോയിപ്പാട് എന്ന സ്ഥലത്ത് ചരുവിള പുത്തൻ വീട്ടിൽ ശ്യാം(32) എന്നിവരാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്. ചടയമംഗംലം ക്രൈം എസ്.ഐ.സക്കീർ രൂസൈന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
