അഞ്ചൽ : ആർച്ചൽ നെടിയറ ഒറ്റതെങ്ങിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ മൈക്കൽ ആന്റണി(26) ആണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്. പ്രതി മദ്യപിച്ച് സ്ഥിരമായി ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. 27.06.20 രാത്രി 8 മണിയോടുകൂടി മദ്യപിച്ച് ഭാര്യയെ ഉപദ്രവിക്കുന്നു എന്ന് പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിൻപ്രകാരം അന്വേഷിക്കാൻ ചെന്ന അഞ്ചൽ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെയും ഇയാൾ ആക്രമിക്കുകയായിരുന്നു. അഞ്ചൽ എസ്.ഐ. എം. സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘംമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
