കൊപ്പം : കൊപ്പം-വിളയൂർ-കുലുക്കല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരിങ്ങനാട് പ്രഭാപുരം റോഡിലെ കയ്നിപാലത്തിന്റെ പുനർനിർമാണം പൂർത്തിയാകുന്നു. പാലത്തിൽ കൈവരികൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തിയാണ് ഇനി നടക്കാനുള്ളത്. ഇതോടൊപ്പം റോഡിന്റെ നവീകരണ പ്രവൃത്തിയും പൂർത്തിയാവാനുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് മഴക്കെടുതിയിൽ കയ്നിപാലവും റോഡിന്റെ ഇരുവശവും തകർന്നത്. കേന്ദ്രസർക്കാർഫണ്ട് ഉപയോഗിച്ച് വണ്ടുംന്തറ-ഇട്ടകടവ് റോഡ് നവീകരണ ഭാഗമായി ഇതിന്റെ അനുബന്ധറോഡ് കൂടിയായ കയനിപാലം ഉൾപ്പെടുന്ന കരിങ്ങാട്-പ്രഭാപുരം പാതയും നവീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കി. ഇതിന്റെ ഭാഗമായാണ് കയ്നിപാലം പുതുക്കിപ്പണിതത്.

13കോടിയോളം രൂപ ചെലവിലാണ് വണ്ടുംന്തറ-ഇട്ടകടവ് റോഡ് ഉൾപ്പെടെയുള പ്രവൃത്തി നടത്തുന്നത്. മുഹമ്മദ് മുഹ്സിൻ എം.എൽ.എ. ഉൾപ്പെടെയുള്ളവരും പ്രശ്നത്തിൽ ഇടപെട്ടിരുന്നു