കൊട്ടാരക്കര : കൊട്ടാരക്കര മുൻസിപ്പാലിറ്റി എട്ടാം വാർഡ് പുലമൺ ടൗണിൽ ഉൾപ്പെട്ട റോയൽ നഗർ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായി വരുന്നു. പ്രദേശത്തെ നിരവധി ഭാഗങ്ങളിലെ ആട്ടിൻകുട്ടികളെയും കോഴികളെയും മറ്റ് വളർത്തു മൃഗങ്ങളെയും കടിച്ചു കൊല്ലുകയും, മനുഷ്യർക്ക് സഞ്ചാര യോഗ്യമല്ലാത്ത നിലയിൽ ഇടവഴികളിൽ പോലും ഭീഷണിയായി നിൽക്കുകയും ചെയ്യുന്നു. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി കേന്ദ്ര പദ്ധതിയായ എബിസി പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വിഷയത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് റോയൽ നഗർ ഭാരവാഹികളായ സാംസൺ പാളക്കോണം, മാത്യു സാം എന്നിവർ അധികൃതർക്ക് നിവേദനം നൽകി.
