ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മുതിര്‍ന്ന ഡോക്ടര്‍ മരിച്ചു. ലോക് നായിക് ജയ് പ്രകാശ് ആശുപത്രിയിലെ മുതിര്‍ന്ന അനസ്തേഷ്യ സ്പെഷലിറ്റായിരുന്ന അഷിം ഗുപ്ത (56) ആണ് രോഗബാധയേറ്റ് മരിച്ചത്.
ജൂണ്‍ ആറിനാണ് അഷിം ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ക്വാറന്റൈനിലേക്ക് മാറ്റുകയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
