ശാസ്താംകോട്ട : ഒരുകിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ, കൊട്ടാരക്കര, നെടുവത്തൂർ താമരശ്ശേരി വീട്ടിൽ സുരേഷ് മകൻ കേശു എന്ന് വിളിക്കുന്ന രാഹുൽ (28), പവിത്രേശ്വരം ചരുവിള പുത്തൻ വീട്ടിൽ അരുണാചലം ആചാരി മകൻ അരുൺ (22) പുത്തൂർ ഐവർകാല കിഴക്ക്, അയ്യപ്പശ്ശേരി വീട് ജയപ്രകാശ് മകൻ ജുഹാജ് (23) എന്നിവരെ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഒന്നാംപ്രതിയായ രാഹുലിന്റെ വാഹനമായ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പോലീസ് ടീം പിൻതുടർന്ന് പിടികൂടുകയായിരുന്നു. ആന്റി നർകോട്ടിക് വിംഗിലെ ഉദ്യോഗസ്ഥരായ എസ്.ഐ.ബാബുക്കുറുപ്പ്. ശിവശങ്കരപിള്ള, സജിജോൺ, ആഷിഷ്കോഹൂർ, അജയൻ, രാധാകൃഷ്ണൻ, മഹേഷ് മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടി കൂടിയത്.
