ശാസ്താംകോട്ട: മതത്തില്‍ മാത്രമല്ല രാഷ്ട്രീയത്തിലും കാരുണ്യം
നിറഞ്ഞാലേ പൊതുസമൂഹം അവരെ സ്വീകരിക്കുകയുള്ളൂവെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം അന്‍സാറുദ്ദീന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ജീവകാരുണ്യം മുന്‍ നിരയില്‍ നില്‍ക്കണം. കഴിഞ്ഞ ഏഴ് നൂറ്റാണ്ടായി മുസ്ലിംലീഗിന്റെ പ്രവര്‍ത്തന പന്ഥാവില്‍ തിളങ്ങി നില്ക്കുന്നതും ജീവകാരുണ്യം തന്നെയാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങളുടെ പേരില്‍ രൂപീകൃതമായ ബൈത്തുറഹ്മ ഭവന പദ്ധതി കേരളത്തില്‍ പതിനായിരത്തോളം പേര്‍ക്കാണ് ആശ്വാസമായിമാറിയത്. കിടക്കാന്‍ ഒരു കൂര എന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്. അത് സാധിതമാക്കിയാല് അതില്‍പ്പരം ഒരു നന്മയില്ല. സ്നേഹവും നന്മയും ആത്മാര്‍ത്ഥതയും കാരുണ്യവും ഇഴചേര്‍ന്ന പൊതുപ്രവര്‍ത്തനമാണ് ലീഗ് നടത്തിക്കൊണ്ടിരിക്കുന്നത്. കേവലമായ രാഷ്ട്രീയ സമരങ്ങള്‍ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യമെന്ന സങ്കല്‍പ്പം മാറ്റി വെക്കണം അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പോരുവഴി മൈലാടുംകുന്നില്‍ ചരുവിള തെക്കതില്‍ അന്‍വറിന് നിര്‍മ്മിച്ചുനല്‍കുന്ന ബൈത്തുറഹ്മ ഭവനത്തിന്റെ ശിലാസ്ഥാപനത്തിന് ശേഷമുള്ള യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രശ്സ്ത ഇസ്ലാമിക വാഗ്മി കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.മനുഷ്യ മനസ്സിനെ മതില് കെട്ടാന്‍ ഒരു വൈറസിനേയും നാം അനുവദിക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യവും സ്നേഹവും കൊണ്ട് നാം കോവിഡിനെ തോല്‍പ്പിക്കണം. സാമൂഹിക അകലം എന്ന പ്രയോഗത്തേക്കാള്‍ നല്ലത് ശാരീരിക അകലം എന്നതാണ്. കാരുണ്യവും സ്നേഹവുംകൊണ്ടാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങള്‍ മനുഷ്യ മനസ്സിനെ കീഴടക്കിയത്. ജാതി മത വേര്‍തിരിവുകള്‍ അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്നില്ല. പാണക്കാട് തങ്ങന്മാരുടെ ജീവിത ശൈലിയാണ് മുസ്ലിംലീഗിനും പകര്‍ന്ന് കിട്ടിയത്. പ്രവാസികള്‍ക്കായി കെ എം സി സി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അതിന് ഉദാഹരണമാണ്. മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ ട്രഷര്‍ എം എ സലാം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എന്‍ എന്‍ റാവുത്തര്‍ നിര്‍ദ്ധനരായ 4 കുട്ടികള്‍ക്കുള്ള ടി വി യും , 200 പേര്‍ക്ക് പച്ചക്കറികിറ്റുകളും വിതരണം ചെയ്തു. 50 ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ജില്ലാ വൈസ് പ്രസിഡന്റ് കെ യു ബഷീര്‍ നിര്‍വ്വഹിച്ചു. പ്രവാസി വ്യവസായിയും ബൈത്തുറഹ്മ ഭവന പദ്ധതിയുടെ സ്പോണ്‍സറുമായ മുഹമ്മദ് റാഫി കുഴിവേലിക്ക് ജില്ലാ സെക്രട്ടറി വരവിള നവാസ് ഉപഹാരം സമര്‍പ്പിച്ചു. മുസ്ലിംലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശൂരനാട് ആലുക്ക സ്വാഗതം പറഞ്ഞു. പദ്ധതി റിപ്പോര്‍ട്ട് നിര്‍മ്മാണ കമ്മിറ്റി ചെയര്മാന് സിയാദ് ചെളിക്കണ്ടം നിര്‍വ്വഹിച്ചു. ഡി വൈ എഫ് ഐയില്‍ നിന്നും പുതുതായി പാര്‍ട്ടിയിലേക്ക് വന്ന പ്രവര്‍ത്തകരെ ജില്ലാ പ്രസിഡന്റ് അന്‍സാറുദ്ദീന്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നാസര്‍ കിണറുവിള, മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗം പി ടി എസ് തങ്ങള്‍, നിയോജക മണ്ഡലം സെക്രട്ടറി പോരുവഴി ഷാനവാസ്, ജലീല്‍ പോരുവഴി, മുസ്ലിംലീഗ് പോരുവഴി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സലിം വിളയില്‍, ജനറല്‍ സെക്രട്ടറി സജി വട്ടവിള, ശൂരനാട് വടക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് ചേന്നല്ലൂര്‍, ജനറല്‍ സെക്രട്ടറി എം എസ് ഷാജഹാന്, ശാസ്താംകോട്ട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എസ് എ ഷാജഹാന്, ശൂരനാട് തെക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സെയ്ദ് സുലൈമാന്‍, ട്രഷര്‍ അബ്ദുല്‍ ലത്തീഫ്, ചക്കവള്ളി പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അന്‍സര്‍ സലിം, മുന്‍ സെക്രട്ടറി മാത്യു പടിപ്പുരയില്‍, മൈതീന്‍ കുഞ്ഞ് താസ, ജമാല്‍ വലിയവിള, സുധാകരന് കുന്നത്തൂര്‍, യൂത്ത്ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പോരുവഴി ഷിഹാബ്, ജനറല്‍ സെക്രട്ടറി ജലീല്‍ കണ്ടത്തില്‍,റഹിം കോടംതോപ്പില്, അയന്തിയില്‍ നൗഷാദ്, മുജീബ് കൗസരി, സജീവ് മൈലാടുംകുന്ന്, ഷെംസ് പാറയില്‍, സജീര്‍ മൈലാടുംകുന്ന്്, തസ്ലിം, അലിഅക്ബര്‍, റംസാന് അലി, എന്നിവര്‍ പ്രസംഗിച്ചു. നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ പോരുവഴി ഹുസൈന് നന്ദി പറഞ്ഞു.
