കുണ്ടറ : പേരയം വില്ലേജിൽ പേരയം ചേരിയിൽ വായനശാല ജംക്ഷന് സമീപം മാലിയിൽ പുത്തൻ വീട്ടിൽ പ്രദീപൻപിള്ളയുടെ വീട് അടുത്തിടെ നടന്ന പടപ്പക്കര സ്വദേശി ഷക്കീർ ബാബു വിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മരണപ്പെട്ട ഷക്കീർ ബാബുവിന്റെ സുഹൃത്തുക്കളായ ഒരു സംഘം ആളുകൾ ചേർന്ന് തല്ലിത്തകർത്ത കേസിലെ മൂന്നാം പ്രതിയായ പെരിനാട് വില്ലേജിൽ ഇടവട്ടം ചേരിയിൽ മതിനൂർ എന്ന സ്ഥലത്ത് അശ്വിൻ വില്ലയിൽ ജോൺസൻ മകൻ അശ്വിൻ ജോൺസൻ(20) ആണ് കുണ്ടറ പോലീസിന്റെ പിടിയിലായത്. ഷക്കീർ ബാബു വിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ അടച്ചിട്ടിരുന്ന വീടാണ് കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് കയറി കഴിഞ്ഞ ദിവസം [ 24.06.2020 ] വൈകിട്ട് 6 മണിയോടുകൂടിയായിരുന്നു സംഭവം. കുണ്ടറ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
