പാലക്കാട് : ലോക ലഹരി വിരുദ്ധ ദിനത്തിൽ പാലക്കാട് മദ്യനിരോധന സമിതി പ്രവർത്തകർ മുഖ്യമന്ത്രി കത്തുകളയച്ചു പ്രതിഷേധിച്ചു.ലോക്ക് ഡൗൺ സമയത്ത് മദ്യ നിരോധനം മൂലം ഉണ്ടായ നേട്ടങ്ങൾ അട്ടിമറിച്ച് തുറന്ന മദ്യശാലകൾ അടച്ചിടണമെന്നും സാമൂഹ്യ സുരക്ഷ ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ പരിപാടി കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ പ്രസിഡണ്ട് വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു സന്തോഷ് മലമ്പുഴ , അഖിലേഷ് കുമാർ , എ കെ സുൽത്താൻ, വേലായുധൻ കൊട്ടേക്കാട്, മുണ്ടൂർ സുലൈമാൻ , സണ്ണി എടൂർ , സൈദ് പറകുന്നം, കുമാരൻ ചെറക്കാട്, സന്തോഷ്കുമാർ കൊപ്പം എന്നിവർ സംസാരിച്ചു.
