കെ എസ് ആർ ടി സി കൊട്ടാരക്കര ഡിപ്പോയിലെ വനിതകളായിട്ടുള്ള കണ്ടക്ടർ വിഭാഗം ജീവനക്കാർക്ക് മതിയായ സൗകര്യങ്ങളോടു കൂടിയ വിശ്രമമുറി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ എസ് ആർ ടി ഇ എ (സി ഐ ടി യു ) നേതൃത്വത്തിൽ കൊട്ടാരക്കര എ ടി ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി . യൂണിറ്റ് പ്രസിഡൻ്റ് കെ.ബിജു കുമാറിൻ്റെ അദ്ധ്യക്ഷതയിൽ അസോസ്സിയേഷൻ ജില്ലാ കമ്മിറ്റി അംഗം എം.ശ്രീകുമാർ സ്വാഗതം ആശംസിച്ചു. KSRTEA സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്സ്. രാജേന്ദ്രബാബു ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. കെ.ആർ.ഉണ്ണി ,എം.ഗിരീഷ് കുമാർ, ബി .പി .ബിജേഷ് ,കെ .സുനി ,എസ്സ്.സലാം എന്നിവർ സമരത്തിന് നേതൃത്വം നൽകി. തുടർന്ന് നടന്ന ചർച്ചയിൽ വനിതാ കണ്ടക്ടർ ജീവനക്കാർക്ക് മതിയായ സൗകര്യങ്ങളോടുകൂടിയ വിശ്രമമുറി അനുവദിച്ചതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു. സമരം വിജയിപ്പിച്ച മുഴുവൻ പ്രവർത്തകർക്കും അസോസിയേഷൻ യൂണിറ്റ് കമ്മിറ്റി അഭിവാദ്യമർപ്പിച്ചു
