ചെന്നൈ : ചെന്നൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണൂര്‍ സ്വദേശി പത്മനാഭന് നമ്പ്യാർ (82) ആണ് മരിച്ചത്. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. രണ്ടാഴ്ച മുൻപ് ബാര്‍ബര്‍ വീട്ടിലെത്തി മുടിവെട്ടിയതിന് പിന്നാലെയാണ് പത്മനാഭന് നമ്പ്യാർക്ക് കടുത്ത പനി തുടങ്ങിയതെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്.
