മേലെ തുടുക്കി ചരക്കോൽ മലയുടെ സമീപ പ്രദേശത്തെ കല്ലണ കടവ് വെള്ളച്ചാലിന്റെ സമീപത്തായി കൃഷിചെയ്തിരുന്ന കഞ്ചാവ് ചെടികൾ വനപാലകർ നശിപ്പിച്ചു. 72 തടങ്ങളിൽ കൃഷി ചെയ്തിരുന്ന നല് മാസം പ്രായം തോന്നിക്കുന്ന 305 കഞ്ചാവ് ചെടികളാണ് കണ്ടെത്തി നശിപ്പിച്ചത്. സ്ഥലത്ത് ഉണ്ടായിരുന്ന മൂന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടു.ഒന്നാം പ്രതിയായ മാതൻ മേലെ തുടുക്കി, കൃത്യത്തിന് കൂട്ടുപ്രതികളായ മുരുകൻ കിണറ്റുകര, കൃഷ്ണൻകുട്ടിയെന്ന കക്കി ഗൊട്ടിയാർ കണ്ടി എന്നിവരെയും കസ്റ്റഡിയിൽ എടുത്തു.

മണ്ണാർക്കാട് ഡിവിഷനിലെ അട്ടപ്പാടി റെയ്ഞ്ചിൽ, മുക്കാലിഫോറസ്റ്റ് സ്റ്റേഷൻ അധികാരപരിധിയിൽ 8020 ഹെക്ടർ റിസർവ്വ് വനവും,528 ഹെക്ടർ വെസ്റ്റഡ് വനവുമാണ്.ഈ വനഭാഗങ്ങളിൽ കൂടുതലും ചെങ്കുത്തായ മലനിരകളും എത്തിപ്പെടാൻ പ്രയാസം ഉള്ള ഏരിയകളുമാണ്.സ്റ്റേഷൻ പരിധിയിൽപ്പെട്ടവന ഭാഗങ്ങളിൽ മുൻ വർഷങ്ങളിൽ കുറവായെങ്കിലും സമീപ കാലങ്ങളിൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം ഉൾവന പരിശോധന കുറയുകയും ആയത് നല്ലൊരു അവസരമായി കണ്ട് കഞ്ചാവ് കൃഷി വീണ്ടും തിരിച്ചു വരുന്നതായാണ് വിലയിരുത്തൽ. പരിശോധനങ്ങൾ നടത്തി യാലും എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കാത്ത സ്ഥലങ്ങളിൽ 10 മുതൽ 72 തടങ്ങൾ വരെ എടുത്ത് മണ്ണിളക്കി കഞ്ചാവ് ചെടി കൃഷി ചെയ്തുവരുന്നു. മുൻവർഷങ്ങളിൽ നടത്തിയ കഞ്ചാവ് റെയ്ഡ്കളിൽ ആകെ 1694 ഓളം കഞ്ചാവ് ചെടികളെ കണ്ടെത്തി നശിപ്പിച്ചിരുന്നു. വനത്തിനകത്തെ കൃഷി ആയത് കൊണ്ടും പ്രതികളെ കുറിച്ച് വ്യക്തമായ വിവരം കിട്ടാത്തത് കൊണ്ട് പ്രതികളെ കണ്ടെത്തി പിടികൂടാൻ സാധിക്കാതെ വരുന്നു. കുറേ വർഷങ്ങൾക്ക് ശേഷമാണ് മേൽ കൃത്യം ചെയ്ത പ്രതികളെ പിടികൂടാനായി. ക്യത്യത്തിലെ പ്രതികളെ പിടികൂടാനും റെയ്ഡിലും പങ്കെടുത്ത ജീവനക്കാർ
1 എൻ.സുബൈർ Ro അട്ടപ്പാടി റെയ്ഞ്ച് .
2 PR.വീരേന്ദ്രകുമാർ Dy RFO മുക്കാലി സ്റ്റേഷർ
3 രവികുമാർ Dy RF0 തുടുക്കി സ്റ്റേഷൻ
4 എം.പെരുമാൾ. SFO മുക്കാലി സ്റ്റേഷൻ
5.എൻ.പാഞ്ചൻ SFO മുക്കാലി സ്റ്റേഷൻ
6 കെ.ദീപക്. BFO മുക്കാലി സ്റ്റേഷൻ.
കൂടാതെ മുക്കാലിഫോറസ്റ്റ് സ്റ്റേഷൻ, തുടുക്കി ഫോറസ്റ്റ് സ്റ്റേഷനിലെ BF0 മാരും വാച്ചർമാരും റൈഡിൽ പങ്കെടുത്തു.