കൊല്ലം : അമൃതാനന്ദമയി മഠത്തെ വിവാദത്തിലാക്കി മറ്റൊരു കേസു കൂടി. മഠത്തിനുമുകളില് നിന്ന് ചാടി വിദേശ വനിത ആത്മഹത്യ ചെയ്തതാണ് പുതിയ സംഭവം. യുകെ സ്വദേശിയായ സ്റ്റെഫെഡ് സിയോന എന്ന 45കാരിയാണ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചത്.കൊല്ലത്ത് അമൃതപുരിയിലെ മഠത്തിലാണ് സംഭവം. മൃതദേഹം ഇപ്പോള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ്.ഇന്നലെ രാത്രി എട്ടരയോടെയാണ് ഇവര്‍ മഠത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. അതേസമയം, മരിച്ച യുകെ സ്വദേശി മാനസികമായ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് മഠം അധികൃതര്‍ പറയുന്നത്.പ്രധാന കെട്ടിടത്തിന്റെ 11ാം നിലയില്‍ നിന്നാണ് ഇവര്‍ താഴേക്ക് ചാടിയത്. ഉച്ചയ്ക്കും ഇവര്‍ താഴേക്ക് ചാടാന്‍ ശ്രമിച്ചിരുന്നു. പൊലീസെത്തിയാണ് പിന്തിരിപ്പിച്ചത്. രാത്രി ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ ഭജനയ്ക്ക് പോയ സമയത്താണ് ഇവര്‍ വീണ്ടും കെട്ടിടത്തിന് മുകളിലേക്ക് കയറിയത്.
ഫെബ്രുവരിയിലാണ് ഇവര്‍ മഠത്തില്‍ എത്തുന്നത്. നാട്ടിലേക്ക് തിരികെ പോകാന്‍ സാധിക്കാത്തതില്‍ മനപ്രയാസം ഉണ്ടായിരുന്നു. ഈ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് മഠം അധികൃതര്‍ വിശദീകരിക്കുന്നത്.