കുണ്ടറ : കരിക്കുഴി, അഷ്ടമുടി പൊയ്ക മേലതിൽ, മുഹമ്മദ് ബാബു മകൻ ചിക്കു എന്നു വിളിക്കുന്ന ഷക്കീർ ബാബു(28) നിരന്തരം പ്രതികളെ ഉപദ്രവിക്കുന്നതിലുള്ള വിരോധം ആണ് കൊലപാതകത്തിന് കാരണം . പ്രതികളായ പേരയം വില്ലേജിൽ പേരയം ചേരിയിൽ വായനശാല ജംക്ഷന് സമീപം മാലിയിൽ പുത്തൻ വീട്ടിൽ പ്രദീപൻപിള്ള മകൻ അച്ചു എന്ന് വിളിക്കുന്ന പ്രജീഷ് (23 ) പേരയം വില്ലേജിൽ പേരയം ചേരിയിൽ കല്ലുവിള ബിന്റോ ഭവനത്തിൽ ബാബു മകൻ ബിന്റോബാബു (21 ) എന്നിവരെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ പോലീസ് ഇൻസ്പെക്ടർ ജയകൃഷ്ണൻ, എസ്.ഐ. വിദ്യാധിരാജ് എ.എസ്.ഐ മാരായ ആഷിഷ് കോഹൂർ, അജയകുമാർ, ഡ്രൈവർ എസ്.ഐ.അജയകുമാർ എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തിന് മുൻപ് മരണപ്പെട്ട ഷക്കീർ ബാബു പ്രതിയായ പ്രജീഷിന്റെ സഹോദരിയെ ചോദ്യം ചെയ്തതിൽ മരണപ്പെട്ട ഷക്കീർബാബുവും നാല് സുഹൃത്തുക്കളും ചേർന്ന് വാള് കാണിച്ച് പ്രജീഷിനെ വീട്ടിൽ നിന്ന് വിളിച്ചറക്കി കാറിൽകയറ്റിക്കൊണ്ട്പോയി മർദ്ദിച്ച് അവശനാക്കിയിരുന്നു. അന്ന് പോലീസ് പാർട്ടി എത്തിയായിരുന്നു പ്രജീഷിനെ രക്ഷിച്ചത്. ഈ സംഭവത്തിൽ കുണ്ടറ പോലീസ് കേസെടുത്ത് മരണപ്പെട്ടയാളെ റിമാന്റ് ചെയ്തിരുന്നു. അതിന് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യ വ്യവസ്ഥകൾ തെറ്റിച്ച് പേരയത്ത് എത്തി പ്രജീഷിനെ വീണ്ടും അക്രമിക്കുകയുണ്ടായി. ഈ സംഭവത്തിലും കുണ്ടറ പോലീസ് കേസെടുത്ത് റിമാന്റ് ചെയ്യുകയും ജാമ്യ വ്യവസ്ഥ തെറ്റിച്ചതിനാൽ തുടർച്ചയായി മൂന്ന് മാസത്തിലധികം ജയിലിൽ കഴിഞ്ഞ മരണപ്പെട്ട ഷക്കീർ ബാബു ഹൈക്കോടതി മുഖേന ജാമ്യം നേടിയ ശേഷം 23.06.2020 ൽ വീണ്ടും പ്രജീഷിനെ ഉപദ്രവിക്കുകയും ഇതിൽ പ്രതിഷേധിച്ച് പ്രതിയായ പ്രജീഷ് കത്തികൊണ്ട് കുത്തി മുറിവേൽപിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
