വയനാട് : രണ്ടുപേർക്ക് രോഗമുക്തി. ബാംഗ്ലൂരിൽ നിന്നും ജൂൺ പതിനാറാം തീയതി ജില്ലയിൽ എത്തിയ വെങ്ങപ്പള്ളി സ്വദേശി 24 കാരനും ജൂൺ ഇരുപതാം തീയതി രോഗം സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ഏഴ് വയസ്സുകാരൻറെ അമ്മ 33 വയസ്സ് കാരിയുമാണ് സാമ്പിൾ പരിശോധന പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. മെയ് 27 ആം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ച പനമരം സ്വദേശി 53- കാരനും ജൂൺ നാലാം തീയതി അഡ്മിറ്റ് ചെയ്യപ്പെട്ട ഗൂഡല്ലൂർ സ്വദേശി 47 കാരിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
