അഞ്ചൽ : മെറ്റേണിറ്റി ഹോസ്പിറ്റലിൽ പ്രവർത്തിച്ച് വരുന്ന ക്വാറന്റൈൻ സെന്ററിൽ അതിക്രമിച്ച് കയറി വാളന്റിയറായ അഞ്ചൽ തടിക്കാട്, ഏറം അൻസാർ മൻസിലിൽ അബ്ദുൾ വഹാബ് മകൻ അൻസാർ (21) ആക്രമിച്ച കേസിലെ നാല് പ്രതികളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. (1) അഞ്ചൽ വടമൺ ജിജോ വിലാസത്തിൽ ദേവരാജൻ മകൻ ജിജോ (36) അഞ്ചൽ വടമൺ രഞ്ജിത്ത് ഭവനിൽ ഷാജി മകൻ രഞ്ചിത്ത് (33) അഞ്ചൽ തടിക്കാട് ഏറം ദീപു ഭവനിൽ സോമൻ മകൻ ദീപു (39) അഞ്ചൽ തടിക്കാട് ഏറം സതീഷ്ഭവനിൽ മധു മകൻ സതീഷ് (33) എന്നിവരാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്. അഞ്ചൽ പോലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
