ചടയമംഗലം : മുൻ വിരോധം നിമിത്തം ഇടമുളക്കൽ പെരിങ്ങള്ളൂർ, ഓട്ടുകമ്പനിക്ക് സമീപം 50 വയസ്സുള്ള വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച കേസിലെ പ്രതികളായ ഇടമുളക്കൽ പെരിങ്ങള്ളൂർ, സജയസദനത്തിൽ ഗോപാലകൃഷ്ണപിള്ള മകൻ വയസ്സുള്ള അജയകുമാർ (42) പെരിങ്ങള്ളൂർ വിഷ്ണു ഭവനിൽ വേണുഗോപാലൻ നായർ മകൻ വിഷ്ണു.വി.ഗോപൻ (22 ) എന്നിവരാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്. ഇന്നലെ [22.06.2020 ] വൈകിട്ട് 06.30 നായിരുന്നു സംഭവം. ചടയമംഗംലം പോലീസ് ഇൻസ്പെക്ടർ സജ്ജു.എൽ ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
