വയനാട്: ഇന്നലെ വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിൽ മാനസിക വളർച്ചയില്ലാത്ത പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ രാജൻ (55) എന്നയാൾക്കെതിരെ കുട്ടിയുടെ അമ്മയുടെ പരാതി പ്രകാരം വൈത്തിരി പോലീസ് പോക്സോ വകുപ്പ് പ്രകാരവും പട്ടികജാതി പട്ടിക വർഗ പീഡന സംരക്ഷണ വകുപ്പുകൾ ചേർത്ത് കേസ് എടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.. പ്രതിയെ നടപടിക്രമം പൂർത്തിയാക്കി ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങി. തുടർഅന്വേഷണം SMS ഡി വൈ എസ് പി ക്ക് കൈമാറിയെന്നും ജില്ലാ പോലീസ് മേധാവി ശ്രീ. ആർ .ഇളങ്കോ IPS അറിയിച്ചു .
