മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പാക്കുന്ന ‘ ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് പച്ചക്കറി കൃഷിക്കായി മഴമറ നിര്‍മിക്കുന്നതിന് കൃഷി വകുപ്പ് സാമ്പത്തിക ആനുകൂല്യം നല്‍കും. 100 ചതുരശ്ര മീറ്റര്‍ വലിപ്പമുളള മഴമറ നിര്‍മ്മിക്കാന്‍ ഒരാള്‍ക്ക് 75 ശതമാനം സബ്സിഡിയില്‍ പരമാവധി 50000 രൂപയാണ് അനുവദിക്കുന്നത്. വായ്പ ആവശ്യമുളള കര്‍ഷകര്‍ അതത് കൃഷിഭവനില്‍ ജൂണ്‍ 25 നകം അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു
