ആലത്തൂര്‍ : മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സേവന വിഭാഗം ‘ടീം വെല്‍ഫെയറി’ന്റെ നേതൃത്വത്തിലാണ് തോണിപ്പാടം അങ്ങാടിയും പരിസരവും ശുചീകരിച്ചത്. ‘ടീം ജില്ലാ ക്യാപ്റ്റൻ ബാബു തരൂരിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷെരീഫ്, സെക്രട്ടറി ജമാൽ, യൂണിറ്റ് ഭാരവാഹികളായ ഷംസുദ്ദീൻ, അഫ്സർ, ജലീൽ, യൂസഫ്, വനിതാകേഡർമാരായ സഫിയ, നബീസ എന്നിവരും പതിനഞ്ചോളം പ്രവർത്തകരും, നാട്ടുകാരും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി
