വാഷിങ്ടണ്‍ : മാസ്ക് ധരിക്കാത്തതിനെ തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് യാത്രക്കാരനെ പുറത്താക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിമാന കമ്പനിയുടെ പ്രോട്ടോക്കോള്‍ യാത്രക്കാരന് പാലിക്കാതിരുന്നതിനാലാണ് നടപടി.
ബുധനാഴ്ചയാണ് സംഭവം നടന്നത്. ബ്രാന്‍ഡണ്‍ സ്ട്രാക്കാ എന്നയാളെയാണ് വിമാനത്തില്‍ നിന്ന് അധികൃതര്‍ പുറത്താക്കിയത്. ഇയാള്‍ തന്നെയാണ് വിമാനകമ്പനിക്കെതിരെ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. പിന്നീട് വിമാനകമ്പനി ഇത് ശരിവെക്കുകയായിരുന്നു.
ന്യൂയോര്‍ക്കില്‍ നിന്ന് ഡാലസിലേക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്. വിമാനത്തില്‍ കയറിയ യുവാവ് മാസ്ക് ധരിക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ വിമാന ജീവനക്കാര്‍ ഇദ്ദേഹത്തോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. മാത്രമല്ല, വിമാനത്തിലെ ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതോടെ ഇയാളെ വിമാനത്തില്‍ നിന്ന് പുറത്താക്കിയത്.