പട്ടാമ്പി : ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലിരുന്ന യുവതി മരിച്ചു. ചാലിശേരി കവുക്കോട് കൊട്ടാരത്തില്‍ രാമചന്ദ്രന്റെ ഭാര്യ സുജിത (34) യാണ് മരിച്ചത്. ചാലിശേരി ടെലഫോണ്‍ എക്സേ ഞ്ചിന് മുന്നില്‍ വെച്ച് കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം. ചാലിശേരിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയായിരുന്ന സുജിത രാവിലെ വീട്ടില്‍ നിന്നും സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടയില്‍ ബൈക്കില്‍ നിന്നും വീഴുകയായിരുന്നു. മക്കള്‍: പവിത്ര, പവിന്, പവിഷ.
