ചെങ്ങമനാട് : അതിമനോഹരമായ ഫർണീച്ചറുകളുടെ വൈവിദ്ധ്യമായ ശേഖരവുമായി കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഫർണീച്ചർ ഷോറൂം റോയൽ വുഡ് ഗാലറി ചെങ്ങമനാട് റാഫ അരോമ ആശുപത്രിക്ക് എതിർവശം പ്രവർത്തനമാരംഭിച്ചു. പുതിയ ഷോറൂമിൻ്റെ ഉദ്ഘാടനം പത്തനാപുരം എം എൽ എ കെ.ബി.ഗണേഷ്കുമാർ നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം പ്രാപ്തമാക്കുന്നതിനായി റോയൽ വുഡ് ഗാലറി ഉടമ എം.കെ പരീത് നൽകിയ ടെലിവിഷനുകളും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മേലില ഗ്രാമപഞ്ചായത്തിലെ നിർദ്ധനരായ 15 കുടുംബങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു.മേലില ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.അനിൽകുമാർ ,വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.പി.കെ ജോൺസൺ ,ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ഷൈൻ പ്രഭ ,മേലില ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പ്രസാദ് ,രാജേഷ് ജോൺ , ലൈബ്രറി കൗൺസിൽ ജില്ലാ എക്സി.കമ്മിറ്റി അംഗം എം.ബാലചന്ദ്രൻ ,സജി പാലവിള ,സന്തോഷ് വില്ലൂർ ,എസ്.ഗിരീഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
