പട്ടാമ്പി: ലോക് ഡൗൺ കാലത്തെ വൈദ്യുതി ബിൽ എഴുതി തള്ളുക ,ആറ് മാസത്തെ ഫിക്സിഡ് ചാർജ് ഒഴിവാക്കുക ,വൈദ്യുത ബില്ലിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലപ്പുഴ യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ ധർണ നടത്തി ഏകോപന സമതി ജില്ലാ വൈസ് പ്രസിഡൻ്റ് സി.കെ. വല്ലപ്പുഴ ഉദ്ഘാടനം ചെയതു. സലീം പാറക്കൽ അദ്ധ്യക്ഷത വഹിച്ചു ,പി യം യൂസഫ് , ദാവൂദ് ഹാജി, അലി പുല്ലാനി , പി.മോഹനൻ , സി.പി ശ്രീനിവാസൻ ,എം കെ ഇബ്രാഹിം ,സഫാസ് ബഷീർ ,തുടങ്ങിയവർ പ്രസംഗിച്ചു .
