കൊട്ടാരക്കര : കോവിഡ് കാലത്തെ പ്രതിസന്ധിയെ മറികടന്ന് വിദ്യാർത്ഥികളുടെ പഠനം ഉറപ്പ് വരുത്തുന്നതിന് എഐഎസ്എഫ് കൊട്ടാരക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈയ്യംകുന്നിൽ പഠനമുറി ഒരുക്കി. എഐഎസ്എഫ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റി സെക്രട്ടറി ജോബിൻ ജേക്കബ് പഠനമുറി ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മേഖലാ പ്രസിഡൻ്റ് ഷാജി ചെന്തറ, എഐഎസ്എഫ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫെലിക്സ് സാംസൺ, ശിവലാൽ, സുബിൻ കൊട്ടാരക്കര, വർഷ പ്രസാദ്, നിഷാദ്, അമൽ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റിയിൽ നിലവിൽ രണ്ട് പഠനമുറികൾ പ്രവർത്തിക്കുന്നുണ്ട് എന്നും തുടർന്നും വിവിധ യൂണിറ്റുകളിൽ പഠനമുറികൾ സജ്ജമാക്കുമെന്നും പ്രസിഡൻ്റ ആഷിക്ക് ഷാജി, സെക്രട്ടറി ഫെലിക്സ് സാംസൺ എന്നിവർ അറിയിച്ചു.
