അട്ടപ്പാടിയിൽ തുടർന്നുവരുന്ന ആദിവാസി ശിശുമരണങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐടിഡിപി ഓഫീസിന് മുൻപിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ശിശുമരണങ്ങൾ പ്രചരണ ആയുധമാക്കി അധികാരത്തിലെത്യവർ ആദിവാസി ശിശു മരണങ്ങളെ കുറിച്ച് ഇപ്പോൾ മിണ്ടുന്നില്ല. ആദിവാസി ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ഐടിഡിപി അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു. ഐ ടി ഡി പി യുടെ പ്രവർത്തനങ്ങളെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബു സിറിയക്ക് സമരത്തിന് നേതൃത്വം നൽകി. ഐഎൻടിയുസി സംസ്ഥാന സമിതി അംഗം എൻ കെ രഘൂത്തമൻ ജ്വാല പകർന്നു സമരം ഉദ്ഘാടനം ചെയ്തു. ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുരേഷ് പട്ടിമാളം മുഖ്യപ്രഭാഷണം നടത്തി. ഷോളയൂർ മണ്ഡലം പ്രസിഡണ്ട് കനകരാജ്, സേവാദൾ നിയോജകമണ്ഡലം പ്രസിഡന്റ് സുബി ഇമ്മാനുവൽ, മൈനോറിറ്റി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സജീഷ് ചാക്കോ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ പി സാബു, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എൻ സുകുമാരൻ, എസ് അല്ലൻ, എം ആർ ദേവരാജ്, ബിനോയ്, അ മറുദ്ദീൻ, റഷീദ്, ഹനീഫ് തുടങ്ങിയവർ പങ്കെടുത്തു
