തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് വിവിധ ജില്ലകളില്‍ ചികിത്സയിലുണ്ടായിരുന്ന 89 പേര് രോഗമുക്തി നേടി. ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി സംസ്ഥാനത്ത് മരിച്ചു. ഇതോടെ സംസ്ഥാനത്ത് 21 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 65 പേര് വിദേശത്തുനിന്നും എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ വന്ന 29 പേര്‍ക്കും (മഹാരാഷ്ട്ര 12, ഡല്‍ഹി 7, തമിഴ്നാട് 5, ഗുജറാത്ത് 2, ഹരിയാന 2, ഒറീസ 1 ) സന്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 5, കൊല്ലം 13, പത്തനംതിട്ട 11, ആലപ്പുഴ 09, കോട്ടയം 11, ഇടുക്കി 6, എറണാകുളം 6, തൃശൂര്‍ 6, പാലക്കാട് 14, മലപ്പുറം 4, കോഴിക്കോട് 5, കണ്ണൂര്‍ 4, കാസര്‍ഗോഡ് 3 എന്നീങ്ങനെയാണ് കോവിഡ് പോസീറ്റിവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, എറണാകുളം 4, തൃശൂര്‍ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കണ്ണൂര്‍ 4, കാസര്‍ഗോഡ് 11 എന്നീങ്ങനെയാണ് കോവിഡ് മുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
ഇന്ന് 4,817 സാമ്ബിളുകള്‍ പരിശോധിച്ചു. ഇതുവരെ 2,794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 1,358 പേര് ഇപ്പോള്‍ ചികിത്സയിലാണ്. 1,26,839 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രിയില്‍ 1,967 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് ആശുപത്രിയില്‍ 190 പേരെ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 108 ആയി.