കോവിസ് വ്യാപന നിയന്ത്രണം കോവിഡിന് ഒപ്പം ജീവിച്ച് കൊണ്ട് .
മോട്ടോർ വാഹന വകുപ്പ് ജില്ലാ തല ഉത്ഘാടനം കല്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിർവ്വഹിച്ചു.
മോട്ടോർ വാഹന വകുപ്പിന് സർക്കാർ അനുവദിച്ച പ്രത്യേക ഫണ്ട് ഉപയോഗിച്ച് ജില്ലയിലെ മൂന്ന് താലൂക്കുകളിലേയും ബസ് സ്റ്റാൻഡുകൾ ടാക്സി സ്റ്റാൻഡുകൾ പൊതു വാഹനങ്ങൾ എന്നിവ അണുവിമുക്തമാക്കുന്നതിന് മൂന്ന് ഹോണ്ട സ്പ്രെയറുകൾ വാങ്ങി.
ലോഹ ഭാഗങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് മിശ്രിതം ആണ് അണു നാശിനി ആയി ഉപയോഗിക്കുന്നത്. കോവിഡ് വ്യാപന നിയന്ത്രണ പരിപാടികളുടെ ഉത്ഘാടനം കണ്ടക്ടർമാർക്ക് ഫേസ് ഷീൽഡ് നൽകി കൊണ്ട് വയനാട് ആർടി ഒ ശ്രീ ജെയിംസ് എം.പി ഉത്ഘാടനം ചെയ്തു.



സ്പ്രേയർ മെഷിനുകൾ ഉപയോഗിച്ച് ബസുകളുടെ അണു നശീകരണം എൻ ഫോഴ്സ്മെന്റ് ആർടി ഒ ശ്രീ ബിജു ജെയിംസ് ഉത്ഘാടനം ചെയ്തു.
തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ ബസ് സ്റ്റാൻഡുകൾ ഓട്ടോ – ടാക്സി സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് അണു നശികരണം നടത്തും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് വാഹനങ്ങൾ സർവ്വീസ് നടത്തുന്നതെന്ന് ഉറപ്പ് വരുത്താൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കും.
വയനാട് റോഡ് സേഫ്റ്റി വളണ്ടിയേഴ്സിന്റെ സഹകരണത്തോടെ ആണ് മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ അണുനശീകരണ പദ്ധതി നടപ്പിലാക്കുന്നത്.
ഉത്ഘാടന ചടങ്ങിൽ എം വി ഐ മാരായ സുനീഷ് പി , സുനേഷ് പുതിയ വീട്ടിൽ, പ്രേമരാജൻ കെ.വി, മുഹമ്മദ് ഷഫീക്ക് പി.കെ എ എം.വി ഐ ഗോപി കൃഷ്ണൻ വാർസോ സെക്രട്ടറി കുഞ്ഞു മുഹമദ് മേപ്പാടി ബസ് ഉടമ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു