ഒറ്റപ്പാലം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ വിജിലൻ്റ് സ്ക്വാഡ് കപ്പൂർ വില്ലേജിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ഖനന മേഖലയിൽ പരിശോധന നടത്തി.

കപൂർ വില്ലേജിലെ അനധികൃത ചെങ്കൽ ക്വാറിയിൽ നിന്നും രണ്ട് ടിപ്പർ ലോറികളാണ് കസ്റ്റഡിയിലെടുത്തത്. ആറോളം സ്ഥലങ്ങളിൽ അനധികൃത മണ്ണ് / ചെങ്കൽ ഖനനങ്ങൾ റിപ്പോർട്ട് ചെയ്തു. കപ്പൂർ മേഖലയിലെ അനധികൃത ഖനനത്തെ കുറിച്ച് നിരവധി പരാതികൾ നൽകിയിട്ടും വില്ലേജ് ഓഫീസർമാർ അനങ്ങാപാറ നയമാണ് കൈക്കൊള്ളുന്നതെന്ന വ്യാപക പ്രതിഷേധവും ഉയർന്നു വന്നിരുന്നു. സ്ക്വാഡ് അംഗങ്ങളായ
എൻ. ശിവരാമൻ, കെ. സി. കൃഷ്ണകുമാർ വി ഒ, ഷാജി കെ, സതികുമാർ എന്നിവർ പരിശോധനയിൽ ഉണ്ടായിരുന്നു.
