കൊപ്പം പഞ്ചായത്തിലെ പുലാശ്ശേരി വലിയാലാംകുന്ന് ദളിത് കോളനിയിലേക്കുള്ള റോഡ് ടാർ ചെയ്യണമെന്നും തകർന്നു വീണ വീട് പുനർനിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിൻ്റെ മുന്നിൽ നാട്ടുകാർ ധർണ്ണ നടത്തി.
2018ൽ ജില്ലാ കലക്ടറുടെ നിർദ്ദേശം ഉണ്ടായിട്ടുപോലും, വികസനം നടപ്പാക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിനെതിരെയാണ് പുലാശ്ശേരി വലിയാലാംകുന്ന് ദളിത് കോളനി നിവാസികൾ സമരരംഗത്തിറങ്ങിയതെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത ബി.ജെ.പി.ജില്ല ജനറൽ സെക്രട്ടറി കെ.എം.ഹരിദാസ് പ്രസ്ഥാവിച്ചു. ബി.ജെ.പി.കൊപ്പം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. നിയോജമണ്ഡലം പ്രസിഡണ്ട് എ.കെ.സുനിൽകുമാർ, ടി.ഷൺമുഖൻ, വിജയൻ, വേലായുധൻ, സജിവ് എന്നിവർ സംസാരിച്ചു.