കൊട്ടാരക്കര : ടൈൽസ് പണിക്കിടെ ഗ്രൈൻഡറിൽ നിന്നും ഷോക്കേറ്റു കോട്ടാത്തല തടത്തിൽ ഭാഗം ആറുമുറി തെക്കതിൽ വിശ്വനാഥൻ ആചാരി യുടെയും മണിയമ്മയുടെയും മകൻ സന്തോഷ് (38) മരണപ്പെട്ടു. രാവിലെ പത്തുമണിയോടെ കൊട്ടാരക്കര പുലമണിൽ ഐ മാളിന് സമീപമുള്ള ഒരു വീട്ടിൽ ടൈൽസ് പണിക്കിടെയാണ് ഗ്രൈൻഡറിൽ നിന്നും ഷോക്കേറ്റ് മരിക്കുകയായിരുന്നു ഭാര്യ: ശുഭ, മക്കൾ : സൂരജ് , ശ്രീരാജ്
