കഠിന ദേഹോപദ്രവം ഏൽപിച്ച കേസിലെ പ്രതി പിടിയിൽ. ഖനനം ചെയ്യുന്ന മണ്ണ് നൽകാത്തതിലുള്ള വിരോധം കമ്പിവടി ഉപയോഗിച്ച് മാരകമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ എട്ടാം പ്രതി പോരുവഴി, ചാത്താംകുളം, വടക്കേമുറ ജംക്ഷനിൽ, പാഞ്ചിക്കാട് കോളനിയിൽ, സൗമ്യ ഭവനിൽ അച്ചു എന്നു വിളിക്കുന്ന നിഷാദ്(27) നെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം ചിറ്റായിക്കോട്, 28 ജംക്ഷനിൽ, പുത്തൻ വിള വീട്ടിൽ വിക്രമൻ മകൻ ശ്രീക്കുട്ടൻ (28) നെ യാണ് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. ഈ കേസിലെ കൂട്ടുപ്രതികളെയെല്ലാം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. പത്തനാപുരം സി.ഐ രാജീവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
