പട്ടാമ്പി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ജീർണ്ണിച്ച കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിട സമുച്ചയത്തിന് ശിലയിട്ടു.
സർക്കാർ വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കെട്ടിടം നിർമിക്കുന്നത്. 3 കോടി 54 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്. ഇതിൽ 3 കോടി രൂപ കിഫ്ബിയും
54ലക്ഷം രൂപ എം.എൽ.എയുമാണ് ലഭ്യമാക്കിയത്. ആധുനിക സൗകര്യങ്ങളോടെയുള്ള ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ബ്ലോക്കുകളാണ് നിർമിക്കുന്നത്. മുഹമ്മദ് മുഹ്സിൻ എം.എൽ.എ ശിലാസ്ഥാപനം നിർവഹിച്ചു.
നഗരസഭ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ അധ്യക്ഷത വഹിച്ചു.
ഹൈസ്കൂൾ ബ്ലോക്കിൽ 6 ക്ലാസ് റൂം, ഹാൾ, കിച്ചൻ, കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം, 12 ശുചിമുറികൾ എന്നിവയും, ഹയർ സെക്കണ്ടറി ബ്ലോക്കിൽ ക്ലാസ് റൂം, പ്രിൻസിപ്പൽ റൂം, ഓഡിറ്റോറിയം, ഓഫീസ് റൂം, 6 ശുചിമുറികൾ എന്നിവയും സജ്ജീകരിക്കും. ശിലയിടൽ ചടങ്ങിൽ നഗരസഭ കൗൺസിലരാമാരും പി.ടി.എ.ഭാരവാഹികളും സംബന്ധിച്ചു.