കൽപ്പറ്റ വെള്ളാരംകുന്നിൽ ഇന്ന് വെളുപ്പിന് മൂന്നേമുക്കാൽ മണിയോടെ ഇന്നോവ കാർ അപകടത്തിൽ പെട്ടു . എറണാകുളത്തു നിന്നും അമ്പലവയലിലേക്ക് ടാക്സി കാറിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. പരിക്ക് പറ്റിയ സവിത (31) , സഞ്ജയ് (19), എന്നിവരെ കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൽപ്റ്റ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിലാണ് പരിക്ക് പറ്റിയവരെ ആശുപത്രിയിലെത്തിച്ചത്. ഏകദേശം പത്തടി താഴ്ചയുള്ള തോട്ടത്തിലേക്കാണ് വാഹനം മറിഞ്ഞത്. അസി.സ്റ്റേഷൻ ഓഫീസർ ടി.പി. രാമചന്ദ്രൻ, സീനിയർ ഫയർ ഓഫീസർ ഐ.ജോസഫ് എന്നിവർ നേതൃത്വം നൽകി. വാഹനം തല കീഴായി മറിഞ്ഞിരുന്നു.
