പുൽപ്പള്ളി:ഇന്നലെ കാണാതായ പുൽപ്പള്ളി കദവക്കുന്ന് ബസവൻ കൊല്ലി കോളനിയിലെ മാധവദാസിന്റെ മകൻ ശിവകുമാറിന്റെ (24) ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി.കടുവ ഭക്ഷിച്ചതാവാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻമാർ അറിയിച്ചു.
ഇന്നലെ വിറകിനായി കാട്ടിൽ പോയ യുവാവ് തിരിച്ചെതാത്തതിനെ തുടർന്ന് വനംവകുപ്പു ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് ചെതലയം ഉൾവനത്തിൽ നിന്നും വലിച്ചു കൊണ്ടു പോയതിന്റെ പാടും,കടുവയുടെ കാൽപ്പാടും കണ്ടെത്തിയത്.യുവാവിന്റെ കൊടുവാളും രക്തം പുരണ്ട വസ്ത്രവും സമീപത്ത് ഉണ്ടായിരുന്നു.പിന്നീട് നടന്ന കൂടുതൽ തിരച്ചിലിൽ ആണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.നിരന്തരം വന്യമൃഗങ്ങളിൽ നിന്നുള്ള അക്രമം നേരിടുന്ന ഈ പ്രദേശത്ത് വനം വകുപ്പിൽ നിന്നും യാതൊരു നടപടിയും ഉണ്ടാകാറില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്ഥലത്ത് ചെറിയ രീതിയിലുള്ള സംഘർഷാവസ്ഥ നിലവിൽ ഉണ്ട്.
