പട്ടാമ്പി : ആറ് മാസം പ്രായമായ കുഞ്ഞിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കൈത്താങ്ങായി 10 ലക്ഷം രൂപ കേരള സാമൂഹ്യ സുരക്ഷ മിഷൻ അനുവദിച്ചു. മുതുതല പഞ്ചായത്തിലെ പെരുമുടിയൂർ വട്ടപറമ്പിൽ താമസിക്കുന്ന മനോജിന്റെ മകളായ അലംകൃതക്കാണ് മുഹമദ് മുഹ്സിൻ MLA യുടെ ഇടപെടെലിലൂടെ തുക അനുവദിച്ചത്. ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടത്തുന്നത്. സാമൂഹ്യ സുരക്ഷാ മിഷൻ ആശുപത്രി അകൗണ്ടിലേക്ക് നൽകിയ രേഖകൾ മുഹമ്മദ് മുഹ്സിൻ MLA അലംകൃതയുടെ വീട്ടിലെത്തി കൈമാറി. ചികിത്സക്ക് ഇനിയും പണം ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭ്യമാക്കുമെന്ന് MLA പറഞ്ഞു. മുതുതല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എം. നീലകണ്ഠൻ, മെമ്പർ സി. മുകേഷ്, ഫൈസൽ, രവി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
