മാനന്തവാടി:അലുമിനിയം ചെമ്പ് തലയിൽ കുടുങ്ങിയ നെഹ് ല ഫാത്തിമയ്ക്ക് രക്ഷകരായി ഫയർഫോഴ്സ് ജീവനക്കാർ. തലപ്പുഴ എടവക വെസ്റ്റ് പാലമുക്ക് മുടമ്പത്ത് യൂസഫിന്റെ മൂന്നര വയസ്സുള്ള മകൾ നെഹ് ല ഫാത്തിമയുടെ തലയിലാണ് ഇന്ന് ഉച്ചയ്ക്ക് ചെമ്പ് കുടുങ്ങിയത്. ചെമ്പ് പുറത്തെടുക്കാൻ വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ അവർ കുട്ടിയുമായി വീട്ടുകാർ മാനന്തവാടി ഫയർഫോഴ്സ് ഓഫിസിൽ എത്തുകയായിരുന്നു. തുടർന്ന് ജീവനക്കാർ കുട്ടിയുടെ തലയിൽ നിന്ന് ചെമ്പ് മുറിച്ചു മാറ്റുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ ടി.ടി.ഗിരീഷൻ, സീനിയർ ഫയർ ഓഫീസർ എൻ .വി.ഷാജി, ഫയർ ഓഫീസർമാരായ പ്രവീൺ കുമാർ, എം.വി.വിനു, ഇ.ജെ. മത്തായി, എൻ.എഫ്.ചന്ദ്രൻ എന്നിവരാണ് കുട്ടിയെ രക്ഷിച്ചത്.വീട്ടുകാർ ജീവനക്കാരോട് നന്ദി അറിയിച്ചു.
