പാലക്കാട് : കോവിഡ് ലോക് ഡൗണ്‍ വേളയില്‍ പാലക്കാട് ജില്ലയില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 6,51,701 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചതായി തൊഴിലുറപ്പുപദ്ധതി അധികൃതര്‍ അറിയിച്ചു. 66,495 കുടുംബങ്ങള്‍ക്കാണ് ഇക്കാലയളവില്‍ തൊഴില്‍ നല്‍കാനായത്.

കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതി ഏപ്രില്‍ 22ന് പുനരാരംഭിച്ചു. ജലസംരക്ഷണം, മണ്ണ് സംരക്ഷണം, തോടുകളുടെയും മറ്റും അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയാണ് ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടത്തിയത്.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ജോലി പുരോഗമിക്കുന്നത്.