കുവൈറ്റ് : ഒരു ദിവസത്തിനിടെ 2755 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതില്‍ 527 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 675പേര്‍ക്കുകൂടി രോഗo ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 36958 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 28206 ഉം ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ 85 പേര് ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9995 ആയി.
24 മണിക്കൂറിനിടെ 5 പേരാണ് കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 303 ആയി.