മൊറാദാബാദ് : കളിക്കുന്നതിന്റെ ഇടയില്‍ കാറിനുള്ളില്‍ കയറിയ നാല് കുട്ടികളില്‍ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു. യു പി യിലെ മൊറാദാബാദിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കുട്ടികളെല്ലാം നാല് വയസ്സിനും ഏഴ് വയസ്സിനും ഇടയിലുള്ളതാണ്. കാറിനുള്ളില്‍ ഇവര്‍ കയറിയതും അബദ്ധത്തില്‍ വണ്ടി ലോക്കായി പോയതാണ് അപകടത്തിന് കാരണമെന്ന് മൊറാദാബാദ് എസ്.പി. അമിത് കുമാര്‍ ആനന്ദ് പറഞ്ഞു.’അബോധാവസ്ഥയില്‍ കണ്ട കുട്ടികളെ കാറില്‍ നിന്നും എടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപെരും മരിച്ചു. രാവിലെ എട്ടുമണിയോടെ വാഹന ഉടമ വന്ന് നോക്കിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.
